പത്തനംതിട്ട: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിനു തിരുവല്ല ഭൂരേഖ തഹസീൽദാർ ചെറിയാൻ വി. കോശിയെ ജില്ലാ കളക്ടർ പി.ബി. നൂഹ് സസ്പെൻഡ് ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപ്പെടുകയോ, ജനങ്ങൾക്ക് ആശ്വാസം പകരുന്ന വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കാളി ആകാതെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞു നിന്നതിനുമാണ് നടപടി.