കാഞ്ഞങ്ങാട്: മലയാളികളുടെ പ്രധാന തീർഥാടന കേന്ദ്രമായ കൊല്ലൂർ മൂകാംബിക ക്ഷേത്ര ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും. കഴിഞ്ഞ ദിവസം ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കൂടാതെ ദക്ഷിണ കർണാടകയിലെ കുടക് ജില്ലയിലെ പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനായി 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
ക്ഷേത്ര ഭരണ സമിതിയുടെ ചരിത്രത്തിൽ ആദ്യമായാണ് അന്യസംസ്ഥാനത്തിനു സഹായം നൽകുന്നതെന്ന് ക്ഷേത്ര ട്രസ്റ്റി അംഗം പി.വി. അഭിലാഷ് ദീപികയോടു പറഞ്ഞു.
ക്ഷേത്ര ഭരണ സമിതിയുടെ ചരിത്രത്തിൽ ആദ്യമായാണ് അന്യസംസ്ഥാനത്തിനു സഹായം നൽകുന്നതെന്ന് ക്ഷേത്ര ട്രസ്റ്റി അംഗം പി.വി. അഭിലാഷ് ദീപികയോടു പറഞ്ഞു.