+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് ചങ്ങനാശേരി അതിരൂപത

ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​ള​​യ​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ൽ ആ​​ശ്വാ​​സം പ​​ക​​ർ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. വ​​ള്ള​​ങ്ങ​​ളി​​ലും ബോ​​ട്ടു​​ക​​ളി​​ലു​​മാ​​യി കു​​ട്
പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് ചങ്ങനാശേരി അതിരൂപത
ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​ള​​യ​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ൽ ആ​​ശ്വാ​​സം പ​​ക​​ർ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. വ​​ള്ള​​ങ്ങ​​ളി​​ലും ബോ​​ട്ടു​​ക​​ളി​​ലു​​മാ​​യി കു​​ട്ട​​നാ​​ട്ടു​​കാ​​ർ എ​​ത്തി​​ച്ചേ​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ടു​​ജെ​​ട്ടി​​യി​​ലാ​​ണ് മാ​​ർ പെ​​രു​​ന്തോ​​ട്ടം എ​​ത്തി​​യ​​ത്. ആ​​ളു​​ക​​ളോ​​ടു മാ​​ർ പെ​​രു​ന്തോ​​ട്ടം വി​​വ​​ര​​ങ്ങ​​ൾ ചോ​​ദി​​ച്ച​​റി​​ഞ്ഞു.

കു​​ട്ട​​നാ​​ടി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ വെ​​ള്ള​​ത്തി​​ൽ കു​​ടു​​ങ്ങി കി​​ട​​ക്കു​​ന്ന​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്താ​​ൻ കൂടുതൽ ബോ​​ട്ടു​​ക​​ൾ വി​​ട്ടു​​തരാൻ കൊ​​ല്ലം രൂ​​പ​​ത സന്നദ്ധത അറിയിച്ചുണ്ടെന്ന് മാ​​ർ പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.​​അ​​തി​​രൂ​​പ​​ത​​യു​​ടെ സ്കൂ​​ളു​​ക​​ളും കോ​​ള​​ജു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ​​ളു​​ക​​ൾ​​ക്കു താ​​മ​​സി​​ക്കു​​ന്ന​​തി​​നാ​​യി തു​​റ​​ന്നു​​കൊ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലും ദു​​രി​​ത​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു.

അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​ളും രാഷ‌്ട്രദീ​പി​ക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മോ​​ണ്‍.​​ മാ​​ണി പു​​തി​​യി​​ടം, വി​​കാ​​രി​ ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ണ്‍.​​ ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, മോ​​ണ്‍.​​ തോ​​മ​​സ് പാ​​ടി​​യ​​ത്ത്, ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ.​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സോ​​ണ​​ൽ ​ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ജേ​​ക്ക​​ബ് ച​​ക്കാ​ത്ര, ഡി​​എ​​ഫ്സി റീ​​ജ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ എ​​ന്നി​​വ​​രും ആ​​ർ​​ച്ച്ബി​​ഷ​​പ്പി​നൊ​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. പ​​ണ്ട​​ക​​ശാ​​ല​​ക്ക​​ട​​വ് സെ​​ന്‍റ് ജയിം​​സ്, പാ​​റേ​​ൽ ജെ​എം, ആ​​ന​​ന്ദാ​​ശ്ര​​മം യു​​പി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളും മാ​​ർ പെ​​രു​​ന്തോ​​ട്ടം സ​​ന്ദ​​ർ​​ശി​​ച്ചു.