മുട്ടം: മുട്ടം കൊല്ലംകുന്ന് ഉരുൾപൊട്ടലിൽ കാണാതായ കഴുമറ്റത്തിൽ അനിലിന്റെ(44) മൃതദേഹം ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. കോണ്ക്രീറ്റ് പാളികൾക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച വൈകിട്ട് കനത്ത മഴയത്താണ് ഉരുൾപൊട്ടിയത്. മണ്ണിനടിയിൽ പെട്ടുവെന്ന് സംശയിച്ചിരുന്ന അനിലിനു വേണ്ടി വ്യാഴാഴ്ച നടത്തിയ തിരച്ചിൽ വിഫലമായിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഭാര്യ ഓമന, മക്കൾ വിഷ്ണു, മീനാക്ഷി.