തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി മൂലമുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് മെഡിക്കൽ & അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റിനെ തുടർന്ന് കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം ദീർഘിപ്പിച്ചു. എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അതത് കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം 23 ന് വൈകുന്നേരം അഞ്ചു വരെയായി ദീർഘിപ്പിച്ചു.
23 ന് വൈകുന്നേരം അഞ്ചുമണിക്കുശേഷം എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള മോപ്പ്-അപ്പ് കൗണ്‍സലിംഗ് 28ന് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളജ് കാന്പസിലുള്ള ഓൾഡ് ഓഡിറ്റോറിയത്തിൽ നടത്തും. 23 മുതൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നിന്നും മോപ്പ് -അപ്പ് കൗണ്‍സലിംഗ് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓൾ ഇന്ത്യാ ക്വോട്ടയിൽ പ്രവേശനം നേടിയവർക്ക് മോപ്പ്-അപ്പ് കൗണ്‍സലിംഗിൽ പങ്കെടുക്കാൻ അർഹതയില്ല.
മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റിൽ എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മറ്റ് മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അതത് കോഴ്സുകളിൽ/കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം 30 ന് വൈകുന്നേരം അഞ്ചു വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.
എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള മോപ്പ്-അപ്പ് കൗണ്‍സലിംഗ് സംബന്ധിച്ച മാർഗ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ്ലൈൻ നന്പർ: 0471 2332123 2339101, 2339102, 2339103, 2339104.