തിരുവനന്തപുരം: മൂന്നുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് കേരളത്തിൽ ഇപ്പോൾ പെയ്യുന്ന കനത്ത മഴയ്ക്കു കാരണം.
കഴിഞ്ഞ ദിവസം ഒഡീഷയിൽ ശക്തിപ്രാപിച്ച ന്യൂനമർദം കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റിന്റെ വേഗം ശക്തമാക്കി. തീരദേശ മേഖലയിൽ അടുത്ത 48 മണിക്കൂറിൽ കനത്ത കാറ്റിനും സാധ്യതയുണ്ട്. മഴയുടെ ശക്തി വരും ദിവസങ്ങളിൽ കുറയുമെന്നാണു നിഗമനം.