തിരുവനവന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി മൂലമുണ്ടായിരിക്കുന്ന പ്രത്യേത സഹചര്യം പരിഗണിച്ച് മെഡിക്കൽ & അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റിനെത്തുടർന്ന് കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം ദീർഘപ്പിച്ചു. എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അതതു കോളജുകളിൽ പ്രവേശനം നേരിടുന്നതിനുള്ള സമയം 19 ന് അഞ്ചു വരെയായി ദീർഘിപ്പിച്ചു.
ഈ ദിവസം ഓഫീസുകൾ പ്രവർത്തിക്കുന്നതിനായി നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയ്ക്കകം അതത് കോളജുകളിൽ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാൻ സാധിക്കാതെ വരുന്ന വിദ്യാർഥികൾക്ക് 20ന് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളജ് കാന്പസിലുള്ള ഓൾഡ് ഓഡിറ്റോറിയത്തിൽ അഡ്മിഷൻ എടുക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും. അഡ്മിഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിനായി എല്ലാ മെഡിക്കൽ/ഡെന്റൽ കോളജ് അധികാരികളും 20ന് വൈകുന്നേരം അഞ്ചുവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് കന്പസിലുള്ള ഓൾഡ് ഓഡിറ്റോറിയത്തിൽ ഹാജരായിരിക്കും.
20ന് വൈകുന്നേരം അഞ്ചിനു ശേഷം എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള മോപ്പ്-അപ്പ് കൗണ്‍സലിംഗ് 21ന് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളജ് കാന്പസിലുള്ള ഓൾഡ് ഓഡിറ്റോറിയത്തിൽ നടത്തും.
മെഡിക്കൽ & അനുബന്ധ കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റിൽ എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മറ്റ് മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അതത് കോഴ്സുകളിൽ/കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം 30ന് വൈകുന്നേരം അഞ്ചുവരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.
എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള മോപ്പ്-അപ്പ് കൗണ്‍സലിംഗ് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.0471 2332123, 2339101,