തിരുവനന്തപുരം: ദുരന്തം നേരിടുന്നതിനു സർക്കാരിനെ സഹായിക്കാൻ മാധ്യമങ്ങളുടെ സഹായം മുഖ്യമന്ത്രി അഭ്യർഥിച്ചു.
ദുരന്തം നേരിടാൻ സർക്കാരിനെ സഹായിക്കുംവിധം ജനജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരും അയൽസംസ്ഥാനക്കാരുമൊക്കെ അകമഴിഞ്ഞ സഹായങ്ങൾ നൽകിവരികയാണ്. ചില മാധ്യമങ്ങൾ സഹായം സ്വരൂപിച്ചു നൽകാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചതായി ഇതിനകം അറിയാൻ കഴിഞ്ഞിട്ടിട്ടുണ്ട്. മാധ്യമ മാനേജ്മെന്റുകളുടെകൂടി പ്രത്യേക സഹായം ഇത്തരുണത്തിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ജനജീവിതം സാധാരണനിലയിലാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇപ്പോൾ നമുക്കു മുന്നിലുള്ളത്. നിരവധിപ്പേരുടെ ജീവൻ നഷ്ടപ്പെട്ടു. വീടുകളും കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. റോഡുകൾ തകർന്നു. കേന്ദ്രസർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.ചെക്ക്/ഡ്രാഫ്റ്റ് അയയ്ക്കേണ്ട വിലാസം: പ്രിൻസിപ്പൽ, സെക്രട്ടറി (ധനകാര്യം), ട്രഷറർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1.