തിരുവനന്തപുരം: കേരള സർവകലാശാല 23 വരെ നടത്താനിരുന്ന എല്ലാ ബിരുദ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കേരള സർവകലാശാലയുടെ കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണം അവധി 18 മുതൽ 28 വരെയായി പുനഃക്രമീകരിച്ചിരിക്കുന്നു.
ഹയർ സെക്കൻഡറിപരീക്ഷ മാറ്റി
തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചതായി ഹയർ സെക്കൻഡറി പരീക്ഷാ സെക്രട്ടറി അറിയിച്ചു.
ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: ഈ മാസം 31 ന് ആരംഭിക്കേണ്ടിയിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റി വച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് നിരവധി സ്കൂളുകൾ ദുരിതാശ്വാസ ക്യാന്പുകൾ ആയി തുടരുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവച്ചത്. പതുക്കിയ തീയതി പിന്നീട് അറിയിക്കും.
31 ന് ആരംഭിക്കേണ്ട ഹയർസെക്കൻഡറി രണ്ടാം വർഷ പാദ വാർഷിക പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ എസ്.എസ്. വിവേകാനന്ദൻ അറിയിച്ചു.
പിജി നഴ്സിംഗ്: പ്രവേശന പരീക്ഷ മാറ്റി
തിരുവനന്തപുരം: ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന എംഎസ് സി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ എട്ടിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള അഡ്മിറ്റ് കാർഡ് തന്നെ വിദ്യാർഥികൾക്ക് ഉപയോഗിക്കാം.
ത്രിവത്സര എൽഎൽബി: പ്രവേശന പരീക്ഷ മാറ്റി
തിരുവനന്തപുരം: ഞായറാഴ്ച നടത്താനിരുന്ന ത്രിവത്സര എൽഎൽബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ എട്ടിലേക്ക് മാറ്റി. പരീക്ഷാ സമയത്തിന് മാറ്റമില്ല. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം ഉള്ളതിനാൽ സെപ്റ്റംബർ ഒന്നു മുതൽ പ്രവേശന പരീക്ഷാ കമ്മീഷണരുടെ www.cee.ker ala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്ന പുതുക്കിയ അഡ്മിറ്റ് കാർഡുമായി വേണം വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടത്.