മുഹമ്മ. വേമ്പനാട്ടു കായലില്‍ കാറ്റിലും കോളിലും വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മുഹമ്മ പഞ്ചായത്ത് ഏഴാം വാര്‍ഡ് പൊന്നാട്ട് ചിറയില്‍ ഹരിദാസാണ് (60) മരിച്ചത്.
വള്ളം മറിഞ്ഞതിനെത്തുടര്‍ന്ന് മുളംകുറ്റിയില്‍ പിടിച്ചുകിടന്ന ഹരിദാസിന്റെ മകന് മുകേഷിനെ സമീപത്തുണ്ടായിരുന്ന മറ്റൊരു വള്ളക്കാരന് രക്ഷിച്ചു. ഇന്നലെ രാവിലെ പത്തോടെ മുഹമ്മ ബോട്ട് ജെട്ടിക്കു കിഴക്കുവശമായിരുന്നു അപകടം. ഉച്ചവരെ നീണ്ട തെരച്ചിലിനൊടുവില്‍ അപകടസ്ഥലത്തു നിന്ന് ഫയര്‍ഫോഴ്സ് സംഘം മൃതദേഹം കണ്ടെടുത്തു. കാറിലും കോളിലും വള്ളം ഒഴുകി പോയതിനെത്തുടര്‍ന്ന് ഇരുവരും മുളംകുറ്റിയില്‍ പിടിച്ചു കിടന്നു. എന്നാല്‍ ശക്തമായ ഒഴുക്കില്‍ ഹരിദാസിന് പിടിച്ച് നില്ക്കാനായില്ല.
സഹായത്തിനായി മുകേഷ് ഉറക്കെ കരയുന്നത് കേട്ടാണ് സമീപ മേഖലയില്‍ ഉണ്ടായിരുന്ന ഷണ്മുഖന് വള്ളവുമായി ചെന്ന് മുകേഷിനെ രക്ഷപ്പെടുത്തിയത്. മുകേഷിനെ ബോട്ടുജെട്ടിയിലെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ ഹരിദാസിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് ഷണ്മുഖന് പറയുന്നു. മുഹമ്മ കുമരകം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടിലും തെരച്ചില്‍ നടത്തി. പിന്നീട് ഫയര്‍ഫോഴ്സും ആംബുലന്‍സ് ബോട്ടും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടെടുത്തത്. തങ്കമണിയാണ് ഹരിദാസിന്റെ ഭാര്യ.