ഈരാറ്റുപേട്ട: മീനച്ചിൽ ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ചെമ്മലമറ്റം കണിയാംപടിക്കൽ ജോബി മാത്യു(33)വിനെ ഉരുൾ പൊട്ടലിൽ കാണാതായി. ബുധനാഴ്ച രാവിലെ 11ന് വാഗമണ്‍-തീക്കോയി റോഡിൽ ഒറ്റഈട്ടിയിലുണ്ടായ ഉരുൾ പൊട്ടലിലാണ് കാണാതായത്.
ഒന്നര മാസം മുൻപുണ്ടായ കുട്ടിയെ കാണാൻ ഭാര്യാ വീട്ടിലേക്കു പോകാൻ ഒറ്റഈട്ടിയിലെത്തിയ ജോബിയെ നാട്ടുകാർ യാത്രതുടരുന്നതു വിലക്കിയിരുന്നു. ഇതേത്തുടർന്ന് മടങ്ങിപ്പോന്ന ജോബിയെ പിന്നീടു കാണാതായി. ഇയാളുടെ ബൈക്ക് റോഡിൽ കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ തീക്കോയി മാർമൽ അരുവിക്കുസമീപത്തുനിന്ന് ഇന്നലെ വൈകുന്നേരം ശരീരഭാഗങ്ങൾ കണ്ടുകിട്ടി. പഴ്സും വസ്ത്രത്തിന്റെ ഭാഗവും കണ്ടെത്തിയതിനു പിന്നാലെയാണ് കൈയുടെ ഭാഗം ലഭിച്ചത്. ഒറ്റഈട്ടി തേനംമാക്കൽ അപ്പച്ചന്റെ മകൾ പ്രിയയാണ് ഭാര്യ. ജോബിയുടെ മാതാവ് എലിക്കുളം പുൽത്തകടിയേൽ അന്നക്കുട്ടി. സഹോദരങ്ങൾ: ജോസ്, സിബി, റോയി.