എരുമേലി: ഇന്നലെ രാത്രിയോടെ പന്പയിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിൽ എരുമേലിയിലെ കിഴക്കൻ മേഖലയായ കണമലയിലെ വലിയ പാലം ഒഴികെയുള്ള പാലങ്ങളെല്ലാം വെള്ളത്തിലായി.
എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, കാളകെട്ടി, കണമല കോസ് വേ, ഇടകടത്തി കോസ് വേ, കുരുന്പൻമൂഴി കോസ്വേ എന്നി പാലങ്ങളാണു വെള്ളത്തിലായത്.പാലങ്ങളുടെ തീരത്തെ 40 വീടുകളിലും കണമല സാന്തോം സ്കൂളിലെ സമീപത്തെ നടപ്പാലത്തിലും വെള്ളം കയറി. താമസിക്കുന്നവർ ഭീതിയോടെ വീടുകൾ ഒഴിഞ്ഞു. രാത്രി മൂക്കൻപെട്ടി പാലം കരകവിഞ്ഞു. എയ്ഞ്ചൽവാലി സ്വദേശികളും വനപാലകരും ഉൾപ്പെടുന്ന സംഘം പന്പ ത്രിവേണി പാലത്തിൽ കുടുങ്ങി.