കൊച്ചി: കേരളം കാലവർഷക്കെടുതി നേരിടുന്ന സാഹചര്യം കണക്കിലെടുത്തു ഹൈക്കോടതി ഓണാഘോഷം റദ്ദാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ജഡ്ജിമാർ, ഹൈക്കോടതിയിലെ ഓഫീസർമാർ, വിവിധ സ്റ്റാഫുകൾ തുടങ്ങിയവർ ഒരു ദിവസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകും. ഓണത്തിനു മുന്പ് തുക ശേഖരിച്ചു സർക്കാരിനു കൈമാറും. ചില ജഡ്ജിമാർ മൂന്നു ദിവസത്തെ ശന്പളത്തിനു തുല്യമായ തുക ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിട്ടുണ്ടെന്ന് ഹൈക്കോടതി അധികൃതർ അറിയിച്ചു.