കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതോടെ കോട്ടയം-കുമളി റോഡിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി. കുമളി, കോട്ടയം ഡിപ്പോകളിൽനിന്നുള്ള കെഎസ്ആർടിസി ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തുനിന്നുള്ള ബസുകൾ വണ്ടിപ്പെരിയാർവരെ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്.
മുണ്ടക്കയം, പെരുവന്താനം, പീരുമേട് എന്നിവിടങ്ങളിൽനിന്ന് യാത്രക്കാരോടു തിരികെപ്പോകാനും മുണ്ടക്കയം, കുമളി എന്നിവിടങ്ങളിൽ വ്യാപാര ആവശ്യങ്ങൾക്ക് തമിഴ്നാട്ടിലേക്കും പോകുന്നവരോട് യാത്ര ഒഴിവാക്കാനും പോലീസ് നിർദേശിച്ചു. മാടുകളുമായി മുണ്ടക്കയം കൊടികുത്തിയിലേക്ക് വന്ന വാഹനങ്ങളും രാത്രി തമിഴ്നാട്ടിലേക്കു തിരിച്ചയച്ചു.