കോട്ടയം: രാഷ്ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ 35-ാം സംസ്ഥാന സമ്മേളനം ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ 9.30ന് ഹോട്ടൽ മാലി ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. രാഷ്ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് കോര സി. കുന്നുംപുറം അധ്യക്ഷത വഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, എഐടിയുസി സംസ്ഥാന സെക്രട്ടറി വി.ബി. ബിനു, എഐഎൻഇഎഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, കെഎൻഇഎഫ് വൈസ് പ്രസിഡന്റ് ആർ. ബിജു, ജനറൽ സെക്രട്ടറി ജയ്സണ്‍ മാത്യു, വൈസ് പ്രസിഡന്റ് വഹാബ് ഓലിക്കൽ, ജോണ്‍ മാത്യു, സിബിച്ചൻ ജോസഫ്, വി.കെ. റോയി എന്നിവർ പ്രസംഗിക്കും. സർവീസിൽനിന്ന് വിരമിച്ചവരെ സമ്മേളനത്തിൽ ആദരിക്കും. തുടർന്ന് വാർഷിക സമ്മേളനം.