മണ്ണുത്തി(തൃശൂർ): വെറ്ററിനറി കോളജ് കോമ്പൗണ്ടിൽ കൂറ്റൻ മരം കടപുഴകി വീണ് കെട്ടിടനിർമാണ തൊഴിലാളി മരിച്ചു. കോടാലി കൊരേച്ചാൽ സ്വദേശി പുതുശേരി സുബ്രന്റെ മകൻ ഷാജി (47) ആണ് മരിച്ചത്. മൊയ്തീൻഷാ, സുഭാഷ്, ജോബിൻ എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പണിക്കായി അയ്യന്തോൾ നിർമിതികേന്ദ്രത്തിൽനിന്ന് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. മരം വീഴുന്ന ശബ്ദം കേട്ട് ഷെഡിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ളവരാണു അപകടത്തിൽപെട്ടത്. മണ്ണുത്തി പോലീസെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരം ദേഹത്തുവീണ് കുടുങ്ങിക്കിടന്ന ഷാജിയെ അഗ്നിശമനസേന എത്തി മരം മുറിച്ചുനീക്കിയാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇവിടെയുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഉച്ചഭക്ഷണത്തിനു പോയതിനാൽ കൂടുതൽപേർ അപകടത്തിൽപെട്ടില്ല.