തിരുവനന്തപുരം: പുതുക്കിയ റെയിൽവേ ടൈം ടേബിളിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന നാലു ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. കുർള, മാവേലി, മംഗലാപുരം, അമൃത എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ഇന്നു മുതൽ സമയ മാറ്റം നിലവിൽ വരും.
ട്രെയിൻ, തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന പുതുക്കിയ സമയം, (പഴയ സമയം) എന്ന ക്രമത്തിൽ
തിരുവനന്തപുരം-ലോകമാന്യതിലക് കുർള എക്സ്പ്രസ്-രാവിലെ 9.30 (9.40). തിരുവനന്തപുരം-മാംഗളൂർ മാവേലി എക്സ്പ്രസ്-വൈകുന്നേരം 6.45 (രാത്രി 7.25). തിരുവനന്തപുരം-മാംഗളൂർ എക്സ്പ്രസ്-രാത്രി 8.30 (രാത്രി 8.40). തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്- രാത്രി 10 (രാത്രി 11.30 ന്).