+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ബി​ബി​എ​സ്/​ബി​ഡി​എ​സ്: മോ​പ്പ്-​അ​പ് കൗ​ണ്‍​സ​ലിം​ഗ് 20, 21 തീ​യ​തി​ക​ളി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ, അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ്
എം​ബി​ബി​എ​സ്/​ബി​ഡി​എ​സ്: മോ​പ്പ്-​അ​പ് കൗ​ണ്‍​സ​ലിം​ഗ് 20, 21 തീ​യ​തി​ക​ളി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ, അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 17നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പ് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. അ​​​തി​​​നു​​​ശേ​​​ഷം സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ള്ള പ​​​ക്ഷം അ​​​വ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യി 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കാ​​മ്പ​​സി​​​ലു​​​ള​​​ള ഓ​​​ൾ​​​ഡ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മോ​​​പ്പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗ് (സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ) ന​​​ട​​​ത്തും.

20ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന മോ​​​പ്പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗ് അ​​​ന്നേ ദി​​​വ​​​സം അ​​​വ​​​സാ​​​നി​​​ക്കാ​​​ത്ത പ​​​ക്ഷം 21നും ​​​തു​​​ട​​​രും. എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും മോ​​​പ്പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​ത്. മോ​​​പ്പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന പ​​​ക്ഷം അ​​​വി​​​ടെ വ​​​ച്ച് ത​​​ന്നെ നി​​​ർ​​​ദി​​​ഷ്ട ഫീ​​​സ് ഒ​​​ടു​​​ക്കി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​രും കൗ​​​ണ്‍​സ​​​ലിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തു​​​വ​​​രെ മോ​​​പ്പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രി​​​ക്കും.

മാ​​​ർ​​​ഗ​​നി​​​ർ​​ദേ​​​ശ​​​ങ്ങ​​​ൾ

ഒ​​​രു സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​റ്റൊ​​​രു സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കോ ഒ​​​രു സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​റ്റൊ​​​രു സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കോ മോ​​​പ്പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ൽ മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല.

എ​​​ന്നാ​​​ൽ, സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കോ തി​​​രി​​​ച്ചോ മോ​​​പ്പ്-​​​അ​​​പ്പ് കൗ​​​ണ്‍​സി​​​ലിം​​​ഗി​​​ൽ മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കും. ഒ​​​രു സ്വാ​​​ശ്ര​​​യ കോ​​​ള​​​ജി​​​ലെ എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​റ്റൊ​​​രു സ്വാ​​​ശ്ര​​​യ കോ​​​ള​​​ജി​​​ലെ​​​യോ അ​​​തേ കോ​​​ള​​​ജി​​​ൽ ത​​​ന്നെ​​​യു​​​ള്ള​​​തോ ആ​​​യ ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/​​​മൈ​​​നോ​​​റി​​​റ്റി സീ​​​റ്റി​​​ലേ​​​ക്ക് അ​​​തേ കോ​​​ഴ്സി​​​നാ​​​ണെ​​​ങ്കി​​​ൽ പോ​​​ലും മോ​​​പ്പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ൽ മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കും.

മോ​​​പ്പ്-​​​അ​​​പ് കൗ​​​ണ്‍​സി​​​ലിം​​​ഗി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഫീ​​​സ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​റാ​​​വു​​​ന്ന ഡി​​​മാ​​​ന്‍​ഡ് ഡ്രാ​​​ഫ്റ്റ് ആ​​​യി എ​​​ടു​​​ത്ത് കൗ​​​ണ്‍​സ​​​ലിം​​​ഗ് വേ​​​ള​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം. സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്സി​​​നു പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 25,000 രൂ​​​പ​​​യും സ​​​ർ​​​ക്കാ​​​ർ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ബി​​​ഡി​​​എ​​​സ് കോ​​​ഴ്സി​​​നു പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 23,000 രൂ​​​പ​​​യും സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/​​​മൈ​​​നോ​​​രി​​​റ്റി/​​​എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​ട്ട​​​യി​​​ൽ എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്സി​​​നു പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും സ്വാ​​​ശ്ര​​​യ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​ഒ​​​ഇ​​​സി/​​​ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഫീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നു അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും 1,000 രൂ​​​പ​​​യും ഇ​​​തി​​​നോ​​​ട​​​കം മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച ഫീ​​​സി​​​ന​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഏ​​​തെ​​​ങ്കി​​​ലും തു​​​ക പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ഒ​​​ടു​​​ക്കി​​​യി​​​ട്ടു​​​ള്ള പ​​​ക്ഷം മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ തു​​​ക​​​യി​​​ൽ നി​​​ന്നും പ്ര​​​സ്തു​​​ത തു​​​ക ക​​​ഴി​​​ച്ച് ബാ​​​ക്കി തു​​​ക​​​യ്ക്കു​​​ള്ള ഡി​​​മാ​​​ന്‍റ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
ഫോ​​​ണ്‍ : 0471 2332123,2339101, 102, 103, 104.

എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള പ്ര​​​വേ​​​ശ​​​നം റ​​​ദ്ദ് ചെ​​​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നെ തു​​​ട​​​ർ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​നു 17നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ സ​​​മ​​​യം ല​​​ഭ്യ​​​മാ​​​ണ്.

മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലൂ​​​ടെ​​​യോ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലൂ​​​ടെ​​​യോ നി​​​ല​​​വി​​​ൽ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​ത്താ​​​ൽ പ്ര​​​വേ​​​ശ​​​നം റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം 17നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ല​​​ഭ്യ​​​മാ​​​കും.
വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ​​​ക്ക് അ​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ന​​​ൽ​​​കി 17നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി വി​​​ടു​​​ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ഫീ​​​സും തി​​​രി​​​കെ വാ​​​ങ്ങ​​​ണം.