തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്കുന്ന സ്വാതി പുരസ്കാരവും, ചിത്രകലാ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്കുന്ന രാജാരവിവര്‍മ പുരസ്കാരവും പ്രഖ്യാപിച്ചു.
2016 ലെ സ്വാതി പുരസ്കാരത്തിന് മൃദംഗവാദകനും സംഗീതജ്ഞനുമായ ടി. വി. ഗോപാലകൃഷ്ണന് അര്‍ഹനായി. ഉപകരണ സംഗീതത്തിലും വായ്പാട്ടിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച സംഗീതജ്ഞനാണ് ഇദ്ദേഹം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2016 ലെ രാജാരവിവര്‍മ പുരസ്കാരത്തിന് ശില്പി അനിലാ ജേക്കബിനെ തെരഞ്ഞെടുത്തു. സ്വതന്ത്ര ശില്പനിര്മാണത്തില് തല്‍പ്പരയായ കേരളീയശില്പ്പകലാ വിദഗ്ധയാണ് ഇവര്‍. ഒന്നര ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.