തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോണ്ഗ്രസ് പ്രവർത്തകരും ഉദാരമായ സംഭാവനകൾ നൽകണമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ആഹ്വാനം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന നൽകിയതായും എം.എം.ഹസൻ അറിയിച്ചു. മരുന്ന്, അരി, വസ്ത്രം തുടങ്ങിയവ പരമാവധി സമാഹരിച്ച് നൽകുവാൻ കോണ്ഗ്രസ് പ്രവർത്തകർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് ഭവനനിർമ്മാണത്തിന് കൂടുതൽ പണം അനുവദിക്കാനും ഏറ്റവും കൂടുതൽ കാർഷിക വിളകൾ നശിച്ച കർഷകരുടെ വായ്പകൾ എഴുതിത്തള്ളുവാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും എം.എം.ഹസൻ ആവശ്യപ്പെട്ടു.