കണ്ണൂർ: മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) ഏഴാമത് ബിരുദദാന ചടങ്ങ് നടത്തി. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നിഫ്റ്റ് ഡയറക്ടർ ജനറൽ ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ നിഫ്റ്റിൽ നിന്നു പഠനം പൂർത്തിയാക്കിയ 193 വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. മാസ്റ്റർ ഓഫ് ഡിസൈനിംഗ് പഠനം പൂർത്തിയാക്കിയ 28 പേരും മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ 22 പേരും ഇതിൽ ഉൾപ്പെടും. ബിരുദദാന ചടങ്ങിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർ പ്രഫ. ദെബാഷിസ് ചാറ്റർജി മുഖ്യാതിഥിയായിരുന്നു. ശ്രീകാന്ത് ഗജ, രാജേഷ്കുമാർ ജാ കുമാരഗുരു എന്നിവരും പങ്കെടുത്തു.