ചേർത്തല: മോഹൻലാലിനെതിരേ ഖാദിബോർഡ് നിയമ നടപടി സ്വീകരിക്കുമെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർപേഴ്സണ് ശോഭനാജോർജ്. ഖാദിയെന്നപേരിൽ സ്വകാര്യ വസ്ത്ര നിർമാതാക്കളുടെ പരസ്യത്തിൽ ചർക്കയുമായി എത്തിയ സംഭവത്തിൽ മോഹൻലാലിന് വക്കീൽ നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നു ശോഭനാജോർജ് പറഞ്ഞു.
ഖാദിയെന്നപേരിലെ വ്യാജ തുണിത്തരങ്ങളും വില്പനശാലകളും കേരളത്തിലെ പരന്പരാഗത ഖാദിവ്യവസായത്തിനു കടുത്ത ഭീഷണിയാണ്. സർക്കാർ റിബേറ്റോടെ മേൽത്തരം തുണിത്തരങ്ങളാണ് ഖാദിബോർഡ് വിപണിയിൽ എത്തിക്കുന്നത്. പുതുതായി വിപണിയിൽ എത്തിച്ച സഖാവ് ബ്രാൻഡഡ് ഷർട്ട് തരംഗമായി. 30 ശതമാനമാണ് ഇപ്പോൾ സർക്കാർ റിബേറ്റ് നല്കുന്നത്.
സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അരലക്ഷം രൂപയുടെ ഉത്പന്നങ്ങൾ തവണവ്യവസ്ഥയിലും ലഭിക്കുമെന്നു ശോഭനാജോർജ് പറഞ്ഞു.