തിരുവനന്തപുരം: ഇന്ന് ഒരു വിഭാഗം റേഷന്‍വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനാ കടയടപ്പു സമരത്തില്‍ പങ്കെടുക്കില്ലെന്ന് കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് (എഐടിയുസി) പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇ-പോസ് മെഷീന് തകരാറിലാകുന്നതുമൂലം റേഷന്‍ വിതരണം സ്തംഭിക്കുന്നതിനെതിരേയാണ് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ സൂചനാ സമരത്തിനു തീരുമാനമെടുത്തിരിക്കുന്നത്. ഓണം-ബക്രീദ് ദിവസങ്ങള്‍ അടുത്തിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ ജീവിതം ദുഃസഹമാകുമെന്നു സമരസമിതി സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ പറയുന്നു.
ഈ സമരത്തില്‍ പങ്കെടുക്കേണ്ടതില്ല എന്നാണു കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ തീരുമാനമെന്നു ഭാരവാഹികള്‍ സൂചിപ്പിച്ചു.