തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെത്തുടർന്നു നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ എല്ലാ എടിഎമ്മുകളിലും റാമ്പ് സ്ഥാപിക്കാൻ റിസർവ് ബാങ്ക് നിർദേശം. അംഗപരിമിതർക്കു തടസം കൂടാതെ എടിഎമ്മിൽ പ്രവേശിച്ച് ഇടപാടു നടത്താവുന വിധത്തിൽ ബാങ്കുകളുടെ എടിഎമ്മുകളിൽ റാമ്പ് സ്ഥാപിക്കണമെന്നു കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് റിസർവ് ബാങ്കിനു നിർദേശം നൽകിയിരുന്നു.
കരമന സ്വദേശിനി കെ. ഫരീദാബീവി നൽകിയ പരാതിയിലാണ് ഇക്കഴിഞ്ഞ ഡിസംബറിൽ കമ്മീഷൻ റിസർവ് ബാങ്ക് ഗവർണർക്കു നിർദേശം നൽകിയത്. സർക്കാർ ഉദ്യോഗസ്ഥയായ ഫരീദ ബീവിയുടെ ശമ്പളം എസ്ബിഐയിലാണു വരുന്നത്. അംഗപരിമിതമായതിനാൽ തനിക്ക് എടിഎമ്മിൽ പ്രവേശിച്ചു ശമ്പളം മാറാനാവുന്നില്ലെന്നായിരുന്നു പരാതി.
എസ്ബിഐക്കെതിരെയായിരുന്നു പരാതി. കമ്മീഷൻ എസ്ബിഐയിൽനിന്നു റിപ്പോർട്ട് വാങ്ങിയെങ്കിലും വാടകമുറികളിൽ പ്രവർത്തിക്കുന്ന എടിഎമ്മുകളിൽ റാമ്പ് നിർമിക്കുന്നതു പ്രായോഗികമല്ലെന്നാണു ബാങ്ക് വിശദീകരിച്ചത്. ബാങ്കിന്റെ വിശദീകരണം കമ്മീഷൻ തള്ളിയിരുന്നു. അംഗപരിമിതരുടെ അവകാശങ്ങളെക്കുറിച്ചുള്ള യു.എൻ ഉടമ്പടി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നു കമ്മീഷൻ ചൂണ്ടിക്കാണിച്ചു. രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും അംഗപരിമിതർക്കു പ്രവേശിക്കാൻ അവസരം നൽകണമെന്ന സുപ്രീം കോടതി ഉത്തരവും കമ്മീഷൻ ഉത്തരവിൽ പരാമർശിച്ചിരുന്നു.
ആർബിഐ ഗൈഡ് ലൈൻ പ്രകാരം എടിഎമ്മുകൾ അംഗപരിമിത സൗഹ്യദമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിസർവ് ബാങ്ക് കമ്മീഷനെ അറിയിച്ചത്. റാമ്പ് നിലവിൽ വരുന്നതോടെ എടിഎമ്മിനുള്ളിൽ വീൽ ചെയർ പ്രവേശിപ്പിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ച് എസ്ബിഐക്കു പ്രത്യേകം നിർദേശം നൽകിയിട്ടുണ്ടെന്നും ആർബിഐയുടെ കത്തിൽ പറയുന്നു.