തിരുവനന്തപുരം: എംബിബിഎസ് ആൻഡ് ബിഡിഎസ് ഉൾപ്പെടെയുള്ള മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രവേശന പരീക്ഷ www.cee.kerala. gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടിയിരിക്കുന്നവരുടേതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലഭ്യമാക്കിയിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികളെ സംസ്ഥാനത്തെ മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റിൽ പരിഗണിച്ചിട്ടില്ല.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നന്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും.
അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളജിൽ 17നു വൈകുന്നേരം അഞ്ചിനു മുമ്പ് പ്രവേശനം നേടണം. ഫീസ് അടയ്ക്കാൻ പോസ്റ്റോഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ.എംബിബിഎസ് കോഴ്സിനു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻആർഐ ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അഞ്ചു ലക്ഷം രൂപ പ്രവേശന കമ്മീഷണർക്കും ബാക്കി തുക കോളജിലും ഒടുക്കണം. എംബിബിഎസ് കോഴ്സിനു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഗവണ്മെന്റ്/മൈനോരിറ്റി ക്വാട്ടയിലും ബിഡിഎസ് കോഴ്സിനു സ്വാശ്രയ ദന്തൽ കോളജുകളിലെ ഗവണ്മെന്റ്/മൈനോരിറ്റി/എൻആർഐ ക്വാട്ടയിലും അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൽ ഒരു ലക്ഷം രൂപ പ്രവേശന കമ്മീഷണർക്കും ബാക്കി തുക കോളജിലും ഒടുക്കണം.
സ്വകാര്യ സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളജുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഒരുലക്ഷം രൂപ പ്രവേശന പരീക്ഷാ കമ്മീഷണർക്കും ബാക്കി തുക കോളജിലും ഒടുക്കണം.
മെഡിക്കൽ/അനുബന്ധ കോഴ്സുകൾ
മെഡിക്കൽ/അനുബന്ധ കോഴ്സുകളിലെ സർക്കാർ/എയ്ഡഡ് കോളജുകളിലും അഗ്രികൾച്ചർ/വെറ്ററിനറി/ഫിഷറീസ് യൂണിവേഴ്സിറ്റികൾക്കു കീഴിലുള്ള കോളജുകളിലും അലോട്ട്മെന്റ് ലഭിച്ചവർ മുഴുവൻ ഫീസ് തുകയും പ്രവേശനപരീക്ഷാ കമ്മീണർക്ക് അടച്ച് 17നു വൈകുന്നേരം അഞ്ചിനു മുന്‍പ് കോളജുകളിൽ പ്രവേശനം നേടണം.
പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഇസി/രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും ടോക്കണ്‍ ഡെപ്പോസിറ്റായി ആയിരം രൂപ അടച്ച ശേഷം 17നു വൈകുന്നേരം അഞ്ചിനു മുന്‍പ് അലോട്ട്മെന്റ് ലഭിച്ച കോഴ്സിൽ/കോളജിൽ പ്രവേശനം നേടണം.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നിശ്ചിത സമയത്തിനകം ഫീസ്/ബാക്കി തുക ഒടുക്കി കോളജിൽ പ്രവേശനം നേടാതിരിക്കുന്നപക്ഷം അവരുടെ അലോട്ട്മെന്റും നിലവിലുള്ള എല്ലാ ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല.
സർക്കാർ അംഗീകൃത സീറ്റ് ഘടന ലഭ്യമായിട്ടില്ലാത്തതിനാൽ കോഴിക്കോട് കെഎംസിടി ആയുർവേദ മെഡിക്കൽ കോളജിലേക്ക് ഈ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തിയിട്ടില്ല.
17നു ശേഷം എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുള്ളപക്ഷം അവ 20നും 21നും തിരുവനന്തപുരത്തു നടത്തുന്ന മോപ്പ്-അപ്പ് കൗണ്‍സിലിംഗ് വഴി പ്രവേശന പരീക്ഷാ കമ്മീഷണർ നികത്തും.
മോപ്പ്-അപ്പ് കൗണ്‍സലിംഗിൽ ബിഡിഎസ് കോഴ്സിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികളെ എംബിബിഎസ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്ട്മെന്റിനായി പരിഗണിക്കും.
എന്നാൽ, എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ അഖിലേന്ത്യാ ക്വോട്ടയിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികളെ മോപ്പ്-അപ്പ് കൗണ്‍സലിംഗിൽ പങ്കെടുപ്പിക്കില്ല.
ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ www. cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകളിലും 04712339101, 102, 103, 104, 2332123 എന്നീ നമ്പരുകളിലും ലഭ്യമാണ്.