വടക്കാഞ്ചേരി: അമ്മയുടെ വീട്ടിൽ മാതാപിതാക്കളോടൊപ്പം വിരുന്നിനെത്തിയ ബാലിക കുളിമുറിയിലെ വലിയ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു. ഇരിങ്ങാലക്കുട എടമുട്ടം കറുപ്പം വീട്ടിൽ അഡ്വ. അബ്ദുൾ ഷുക്കൂറിന്റെയും തെക്കുംകര പഞ്ചായത്തിലെ മണലിത്തറ തൊണ്ടിക്കാട്ടുവളപ്പിൽ ജസീനയുടെയും മകൾ ഫാത്തിമ (ഒന്നര) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണു സംഭവം.
കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു ബക്കറ്റിലെ വെള്ളത്തിൽ വീണുകിടക്കുന്നതു കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം എടമുട്ടം ചൂലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. സഹോദരിമാർ: ഐഷ, ആമിന.