മല്ലപ്പള്ളി: എഴുമറ്റൂർ കാട്ടോലിപ്പാറയിലെ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ കാൽവഴുതി വീണ യുവാവിനെ കാണാതായി. എഴുമറ്റൂർ സുനുസദനത്തിൽ ജിനു (36 )വിനെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വൈകുന്നേരം വരെ ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുടുംബസമേതം പാറക്കുളം കാണാനെത്തിയ ജിനു സെൽഫിയെടുത്ത ശേഷം ഭാര്യയുടെ കൈയിൽ മൊബൈൽ നൽകിയശേഷം കുളിക്കാനായി ഇറങ്ങിയപ്പോൾ കാണാതാകുകയായിരുന്നുവെന്ന് പറയുന്നു. ഭാര്യ നീനു, മകൾ ശ്രീനന്ദന എന്നിവർ നോക്കിനിൽക്കുന്പോഴാണ് അപകടം.
ഏഴുമാസം പ്രായമുള്ള മറ്റൊരു ആൺകുട്ടിയും ജിനുവിനുണ്ട്. അച്ഛൻ: മുകുന്ദൻ.