തൃപ്പൂണിത്തുറ: വെള്ളപ്പൊക്ക ദുരിതത്തെത്തുടർന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ നിന്ന് ആഘോഷപരിപാടികൾ ഒഴിവാക്കിയതായി നഗരസഭയുടെ അത്താഘോഷ കമ്മിറ്റി അറിയിച്ചു.
ഓഗസ്റ്റ് 15ന് അത്തം ഘോഷയാത്രയും പൂക്കള മത്സരവും മാത്രമാണ് ഉണ്ടാവുക. ഇന്നു മുതൽ ലായം കൂത്തമ്പലത്തിൽ നടത്താനിരുന്ന കലാപരിപാടികളെല്ലാം റദ്ദാക്കി. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്ന് ചെയർപേഴ്സൺ ചന്ദ്രിക ദേവിയും അത്താഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.ആർ. വിജയകുമാറും അറിയിച്ചു.
ഓഗസ്റ്റ് 14ന് ഹിൽപാലസിൽ നിന്ന് അത്തപതാക നഗരസഭാ ചെയർപേഴ്സൺ ഏറ്റുവാങ്ങി അത്തംനഗറിലെത്തിക്കും.15ന് ധനമന്തി തോമസ് ഐസക് അത്താഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് അത്തം ഘോഷയാത്രയും പൂക്കള മത്സരങ്ങളും നടക്കും. കലാസാഹിത്യ സാംസ്കാരിക പ്രതിഭകളെ ആദരിക്കലും മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തും. ഓഗസ്റ്റ് 24ന് രാവിലെ 10ന് അത്തപ്പതാക നഗരസഭാ ചെയർപേഴ്സൺ തൃക്കാക്കര നഗരസഭയ്ക്ക് അത്തംനഗറിൽ വച്ച് കൈമാറും.