കൊച്ചി: പട്ടികജാതി വിദ്യാർഥികൾക്കുള്ള അയ്യങ്കാളി മെമ്മോറിയൽ ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 അധ്യയനവർഷം നാല്, ഏഴ് ക്ലാസുകളിൽ പഠിച്ചിരുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്.
തെരഞ്ഞെടുക്കുന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനാവശ്യമായ മുഴുവൻ ചെലവുകളും പ്രതിമാസ സ്റ്റൈപ്പന്റോകൂടി സർക്കാർ വഹിക്കും. അപേക്ഷകർ സർക്കാർ /സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നവരും നാല്, ഏഴ് ക്ലാസുകളിലെ വാർഷികപരീക്ഷയിൽ കുറഞ്ഞത് സി പ്ലസ് ഗ്രേഡും ഉള്ളവരുമായിരിക്കണം. രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പട്ടികജാതിവിഭാഗത്തിൽ ഏറ്റവും പിന്നോക്കം നില്ക്കുന്ന വേടൻ, വേട്ടുവൻ, നായാടി തുടങ്ങിയവർക്ക് പ്രത്യേക പരിഗണനയുണ്ട്.
താത്പര്യമുള്ളവർ പേര്, മേൽവിലാസം, ജാതി, ജനനതീയതി, പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്, സ്കൂൾ മേൽവിലാസം, ലഭിച്ച മാർക്ക്, രക്ഷിതാവിന്റെ പേരും മേൽവിലാസവും, ഫോണ്നന്പർ, ജോലി, കുടുംബവാർഷിക വരുമാനം, എന്നിവ ഉൾപ്പെടുത്തി വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, വാർഷികപരീക്ഷയിൽ ഓരോ വിഷയത്തിനും നേടിയ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 15ന് മുന്പായി അതാത് ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം.