തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകൾ, ചരക്കു ലോറികൾ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യമർപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ, ഓട്ടോമൊബൈൽ വർക് ഷോപ്പുകൾ, വാഹനഷോറൂമുകൾ, പഴയ വാഹനങ്ങളുടെ വില്പന കേന്ദ്രങ്ങൾ, ഓട്ടോ കണ്‍സൾട്ടൻസി കേന്ദ്രങ്ങൾ സ്പെയർപാർട്സ് വിപണനശാലകൾ എന്നിവയും ഇന്നു തുറന്നു പ്രവർത്തിക്കില്ല.