തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച കരട് വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽതന്നെ അന്തിമവിജ്ഞാപനവും പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകി.
നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് നടന്ന ജനാധിപത്യത്തിന്റെ ഉത്സവം എന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ് നിവേദനം നൽകിയത്.