കൊച്ചി: മഹാരാജാസ് കോളജ് ബിരുദവിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യപ്രതികളിലൊരാളായ നെട്ടൂർ സ്വദേശി റജീബ് (25) ആണ് ഇന്നലെ രാവിലെ ആലുവയിൽനിന്നു പിടിയിലായത്. കാന്പസ് ഫ്രണ്ടിന്റെ കൊച്ചി ഏരിയ ട്രഷററാണ് റജീബ്.