തിരുവനന്തപുരം: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയ്ക്കായി ഉള്ളൂർ എസ്യുടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനെ സുഖം പ്രാപിച്ചതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഉള്ളൂർ എസ്യുടി റോയൽ ആശുപത്രി എംഡി ഡോ.ഭരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് വിഎസിന്റെ ചികിത്സയ്ക്ക് മേൽനോട്ടം നൽകിയത്.