തളിപ്പറമ്പ്: ധര്‍മശാല വ്യവസായ മേഖലയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ആസാമിലെ ഗോലാഘട്ട് ജില്ലയിൽനിന്നുള്ള താക്കാ ബഹാദൂര്‍ ലിമ്പു (21) ആണു മരിച്ചത്. വിക്ട് പ്ലൈവുഡ് ഫാക്ടറിയില്‍ ശനിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു അപകടം. വാഹനത്തില്‍നിന്ന് പ്ലൈവുഡ് ഇറക്കിക്കൊണ്ടിരിക്കെ പ്ലൈവുഡ് ഷീറ്റുകൾ ഒന്നിച്ച് ലിമ്പുവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂര്‍ സ്വദേശി മിയാസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ലിമ്പുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.