ഈരാറ്റുപേട്ട/ കോട്ടയം: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ആർപ്പൂക്കര വില്ലൂന്നി വടക്കേ എണ്‍പതിൽ അമലാ(18)ണ് മരിച്ചത്. സുഹൃത്ത് വില്ലൂന്നി ആന്റണിവില്ലയിൽ ആന്റണി സേവ്യറിനാ(20)ണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലിനു തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപമായിരുന്നു അപകടം.
ഈരാറ്റുപേട്ടയിൽനിന്നു തൊടുപുഴയ്ക്കു പോകുകയായിരുന്നു ബസ്. ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, രാത്രി ഏഴോടെ അമൽ മരിച്ചു. തലയ്ക്കു പരിക്കേറ്റ ആന്റണിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.