മാള: ഹോളിഫാമിലി സന്യാസ സമൂഹത്തിനു കീഴിൽ കുഴിക്കാട്ടുശേരിയിലുള്ള ഫാമിലി റിന്യൂവൽ സെന്ററിന്റെ (എഫ്ആർസി) രജത ജൂബിലി ആഘോഷം ഇന്ന്. കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർഥകേന്ദ്രത്തിൽ രാവിലെ 10.30ന് ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 153-ാം ജന്മദിനവും 54-ാം ചരമവാർഷികവും അനുസ്മരിക്കും. ആഘോഷമായ സമൂഹബലിയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് 1.30ന് ഫാമിലി റിന്യൂവൽ സെന്റർ രജതജൂബിലി ആഘോഷ പൊതുസമ്മേളനം മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഉദയ സിഎച്ച്എഫ് അധ്യക്ഷത വഹിക്കും. ദമ്പതികൾക്കായി എഫ്ആർസിയിൽ കഴിഞ്ഞ 25 വർഷമായി ക്ലാസ് നയിക്കുന്ന ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരനെ ചടങ്ങിൽ ആദരിക്കും. രജതജൂബിലി സ്മരണികയുടെ പ്രകാശനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് കാച്ചപ്പിള്ളി നിർവഹിക്കും. തീർഥകേന്ദ്രം പ്രമോട്ടർ ഫാ. ജോസ് കാവുങ്കൽ ഏറ്റുവാങ്ങും.
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെയും ധന്യൻ ജോസഫ് വിതയത്തിലച്ചന്റെയും കബറിടങ്ങൾ സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർഥകേന്ദ്രത്തിനു സമീപമുള്ള ഫാമിലി റിന്യൂവൽ സെന്ററിൽ ഇതിനകം 10,339 ദമ്പതികൾ 539 ധ്യാനങ്ങളിലായി പങ്കെടുത്തിട്ടുണ്ട്.