കോതമംഗലം: കോതമംഗലം മാർത്തോമൻ ചെറിയപള്ളിയിൽ യാക്കോബായ വിഭാഗം വൈദികർ വികാരിമാരായി പ്രവർത്തിക്കുന്നതു തടഞ്ഞ് മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവ്. 2017 ൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായുണ്ടായ സുപ്രീംകോടതി വിധിയെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റന്പാൻ നൽകിയ ഹർജിയിലാണു മൂവാറ്റുപുഴ മുൻസിഫ് കെ.എ. ജോസഫ് രാജേഷ് ഉത്തരവിട്ടത്.
യാക്കോബായ വിഭാഗത്തിലെ ഇപ്പോഴത്തെ വികാരിമാരായ വൈദികർ വികാരിമാരായി പ്രവർത്തിക്കരുതെന്നും ഫാ. തോമസ് പോൾ റന്പാൻ നടത്തുന്ന മതപരമായ ചടങ്ങുകൾക്കു തടസംനിൽക്കരുതെന്നും ഉത്തരവിലുണ്ട്.
യാക്കോബായ വിഭാഗം ഓർത്തഡോക്സ് സഭയ്ക്ക് കോടതിച്ചെലവ് നൽകാനും ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ കേസിലെ എതിർകക്ഷികൾക്ക് ഉത്തരവിന്റെ കാർബണ്‍ കോപ്പി നൽകുന്നതുവരെ വിധി നടപ്പാക്കുകയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
യാക്കോബായ വിഭാഗം വൈദികരായ ബിജു വർക്കി, മോൻസി എൻ.ഏബ്രഹാം, എം.ടി. ഗീവർഗീസ്, ബേസിൽ കെ. ഫിലിപ്പ്, സി.യു. ബിബിൻ എന്നിവരെയും ട്രസ്റ്റിമാരായ സലിം ചെറിയാൻ, ജോണ്സണ് കുര്യാക്കോസ്, എം.എം. ഏബ്രഹാം എന്നിവരെയും എതിർകക്ഷികളാക്കി അഡ്വ. തോമസ് അധികാരം മുഖേനയാണു ഫാ. തോമസ് പോൾ റന്പാൻ ഹർജി നൽകിയിരുന്നത്.
കോടതി വിധിയുടെ പകർപ്പു ലഭിച്ചാലുടൻ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു യാക്കോബായ വിഭാഗം അധികൃതർ പറഞ്ഞു. കോടതിവിധിയറിഞ്ഞ് ഇന്നലെ വൈകുന്നേരം നാലോടെ യാക്കോബായ സഭാംഗങ്ങൾ ചെറിയപള്ളിയിൽ തടിച്ചുകൂടി അഖണ്ഡ പ്രാർഥന നടത്തുകയും സന്ധ്യാപ്രാർഥനയ്ക്കുശേഷം യാക്കോബായ സുറിയാനി സഭാ യൂത്ത് അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്തു.