കൊച്ചി: കേന്ദ്രസംഘം സന്ദർശിച്ച സ്ഥലങ്ങളിൽ തൃപ്തികരമായ ദുരിതാശ്വാസ പ്രവർത്തനമാണു നടക്കുന്നതെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. അടിയന്തര ആശ്വാസത്തിനുള്ള പണം കേന്ദ്രസർക്കാർ കേരളത്തിനു നൽകിയിട്ടുണ്ട്. കടൽഭിത്തി, പുലിമുട്ട് നിർമാണം തുടങ്ങി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.