കോട്ടയം: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ വൈസ് ഡിസ്ട്രിക്റ്റ് ഗവർണർമാരുടെയും ക്യാബിനറ്റ് അംഗങ്ങളുടെയും സ്ഥാനാരോഹണവും, 2018-2019 ലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും 22നു വൈകുന്നരം നാലിനു ചങ്ങനാശേരി കോണ്ടൂർ റിസോർട്ടിൽ നടക്കും.
ലയണ്‍സ് ഇന്റർനാഷണൽ മുൻഡയറക്ടർ എ.പി. സിംഗ് ഉദ്ഘാടനം ചെയ്യും. വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കും. ഡിസ്ട്രിക്ട് ഗവർണർ കെ.എ. തോമസ് അധ്യക്ഷതവഹിക്കും. വൃക്ക രോഗികൾക്കു സൗജന്യമായി 12000 ഡയാലിസിസ് കിറ്റുകൾ ഡിസ്ട്രിക്ടിലെ 120 ൽ പരം ക്ലബ്ബുകൾ വഴി വിതരണംചെയ്യും. ജീവിത ശൈലിരോഗങ്ങളെ കണ്ടുപിടിച്ചു ചികിത്സ ലഭ്യമാക്കുന്നതിനായി 100 മെഡിക്കൽ ക്യാന്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.
കൊച്ചു കുട്ടികളിലുണ്ടാകുന്ന കാൻസർ തുടക്കത്തിലെ കണ്ടുപിടിച്ചു വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി പീഡിയാട്രിക് ക്യാൻസർ ഡിറ്റെക്ഷൻ ക്യാന്പുകൾ സംഘടിപ്പിക്കും. അന്ധതാ നിവാരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിന്റെ ഭാഗമായി സൈറ്റ് ഫോർ കിഡ്സ് എന്ന പേരിൽ കൊച്ചു കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിന് 120 ക്ലബ്ബുകളുടെയും നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാന്പുകളും സംഘടിപ്പിച്ചു സൗജനമായി കണ്ണടകൾ വിതരണംചെയ്യും.
പത്രസമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ കെ.എ. തോമസ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ്, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.സി.പി ജയകുമാർ, കണ്വൻഷൻ ഡിസ്ട്രിക്ട് സെക്രട്ടറി പി.സി ചാക്കോ, ഡിസ്ട്രിക്ട് പിആർഒ ആർ. മനോജ് പാലാ, ജേക്കബ് പണിക്കർ എന്നിവർ പങ്കെടുത്തു.