കൊച്ചി: സപ്ലൈകോ എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തിരുവോണ ദിവസമായ ഓഗസ്റ്റ് 25ന് സപ്ലൈകോ ജീവനക്കാർ സെക്രട്ടേറിയറ്റ് പടിക്കൽ ഉപവസിക്കും.
സപ്ലൈകോയെ മറ്റൊരു കെഎസ്ആർടിസി ആക്കി മാറ്റാനുള്ള ശ്രമം അവസാനിപ്പിക്കുക, സപ്ലൈകോ ജീവനക്കാരുടെ പെൻഷൻ പദ്ധതി നടപ്പാക്കുക, സപ്ലൈകോ ജീവനക്കാരുടെ പുതുക്കിയ സർവീസ് റൂൾസ് നടപ്പാക്കുക, പുതുക്കിയ ഡിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം.
ഉപവാസ സമരത്തിന്റെ നോട്ടീസും 20 ശതമാനം ബോണസ് ആവശ്യപ്പെട്ടുള്ള നിവേദനവും മന്ത്രി ഉൾപ്പെടെയുള്ളവർക്കു നൽകിയതായി സപ്ലൈകോ എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് എം. ശശിധരൻ നായർ, ജനറൽ സെക്രട്ടറി ആക്കുളം മോഹനൻ എന്നിവർ അറിയിച്ചു.