തിരുവനന്തപുരം: വിംഗ്സ് എന്ന പേരിൽ രാജ്യത്ത് ആദ്യമായി വോയിസ് ഓവർ ഇന്റനെറ്റ് പ്രോട്ടോകോൾ അധിഷ്ഠിത ഇന്റർനെറ്റ് ടെലിഫോണി സംവിധാനം ബിഎസ്എൻഎൽ അവതരിപ്പിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യുവാണ് പുതിയ സംവിധാനം ജനങ്ങൾക്കായി സമർപ്പിച്ചത്.
സിം കാർഡ് ഇല്ലാതെതന്നെ ആൻഡ്രോയിഡ് വിൻഡോസ്, ആപ്പിൾ, ഐഒഎസ്, പ്ലാറ്റ്ഫോമുകളിൽ ഉള്ള ഫോണുകൾ, ടാബ്ലെറ്റുകൾ, കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, എന്നിവയിൽനിന്നും ഏതു ഫോണിലേക്കും കോളുകൾ വിളിക്കാനും സ്വീകരിക്കാനും ഈ ആപ് അധിഷ്ഠിത സേവനത്തിൽനിന്ന് സാധിക്കും. കണക്ഷൻ എടുക്കുന്പോൾ വരിക്കാർക്ക് പത്തക്ക വർച്വൽ ടെലിഫോണ് നമ്പർ ലഭിക്കും. ഈ സേവനത്തിനായുള്ള രജിസ്ട്രേഷൻ ബിഎസ്എൻഎൽ ഉപഭോക്തൃസേവന കേന്ദ്രങ്ങൾ വഴിയും ബിഎസ്എൻഎൽ വെബ് സെറ്റ് വഴിയും ആരംഭിച്ചു.
വരിക്കാരാകുന്നവർക്ക് 1099 രൂപയ്ക്ക് ഒരു വർഷത്തേക്ക് രാജ്യത്ത് എവിടെയുമുള്ള ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാം. ദേശീയ അന്തർദേശീയ റോമിംഗ് സൗകര്യത്തോടെയുള്ള ഈ സേവനം ഉപയോഗിച്ച് രാജ്യത്തിനു പുറത്തായിരിക്കുന്ന വേളകളിൽ ഇന്ത്യയിലെ ഏതു ഫോണിലേക്കും ലോക്കൽ കോൾ എന്നതുപോലെ വിളിക്കാം. ഏതു സേവനദാതാവിന്റെയും ഇന്റർനെറ്റ് സൗകര്യം ഇതിനായി ഉപയോഗപ്പെടുത്താം. മൊബൈൽ കവറേജ് കുറവുള്ള ഇടങ്ങളിൽ വീട്ടിലെ വൈഫൈ നെറ്റ്വർക്ക് ഉപയോഗിച്ചുള്ള കോളുകൾക്കും സൗകര്യമുണ്ടാകും. വീഡിയോ കോളിംഗിനുള്ള സൗകര്യവും ഇതിൽ ലഭ്യമാണ്.
പരിധിയില്ലാത്ത ഡാറ്റയോടും കോളുകളോടും കൂടിയ പുതിയ അതിവേഗ ഫൈബർ ടു ഹോം (എഫ്ടിടിഎച്ച്), ഫിബ്രോ യുഎൽഡി 777, ഫിബ്രോ കോന്പോ യുഎൽഡി 1277 പ്രൊമോഷണൽ പ്ലാനുകൾ, മൊബൈഎൽ പോസ്റ്റ് പെയ്ഡ് 399 പ്ലാൻ, എല്ലാ മൊബൈൽ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും ആഡോണുകളിലും പരിധിയില്ലാത്ത ഡാറ്റ മുതലായവയും പുതുതായി ബിഎസ്എൻഎൽ അവതരിപ്പിക്കുന്നതായും ഡോ. പി.ടി. മാത്യു അറിയിച്ചു.