അങ്കമാലി: ഉയർന്ന ജോലി സ്വന്തമാക്കണം എന്നതിനപ്പുറം ഒരു നല്ല മനുഷ്യനായിത്തീരണം എന്നുള്ള സ്വപ്നമാണ് ഓരോ വിദ്യാർഥിക്കും ഉണ്ടായിരിക്കേണ്ടതെന്നും ഉയർന്ന വിദ്യാഭ്യാസത്തിലൂടെ ഓരോ വിദ്യാർഥികളെയും നല്ല മനുഷ്യരാക്കി മാറ്റാനാണു സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകരുടെയും വിദ്യാർഥികളുടെയും കടമകൾ ശരിയായി വിനിയോഗിക്കുന്നതുകൊണ്ടാണു സുവർണ ജൂബിലി ആഘോഷത്തിൽ അങ്കമാലി മോർണിംഗ് സ്റ്റാർ കോളജ് തല ഉയർത്തി നിൽക്കുന്നത്. ഇന്നു വിദ്യാഭ്യാസ-സാംസ്കാരിക തലത്തിൽ പെൺകുട്ടികൾ ഉന്നതസ്ഥാനത്ത് എത്തിനിൽക്കുന്നത് അവർക്ക് ഉന്നതവിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ്. അമ്പത് വർഷങ്ങൾക്കു മുന്പേ ഇത്തരം കാര്യങ്ങൾ ആരംഭിച്ച സിഎസ്എൻ സഭാസമൂഹം അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ മാനേജർ സിസ്റ്റർ ഗ്രാസിയ അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ചബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. മോർണിംഗ് സ്റ്റാർ കോളജിൽ പുതിയതായി ആരംഭിക്കുന്ന റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം കർദിനാൾ നിർവഹിച്ചു. കലാ, കായിക, അക്കാഡമി തലങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എ.വി. റോസിലി, അൻവർ സാദത്ത് എംഎൽഎ, റോജി എം. ജോൺ എംഎൽഎ, അങ്കമാലി നഗരസഭാ ചെയർപേഴ്സൺ എം.എ. ഗ്രേസി, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, എംജി സർവകലാശാല സിൻഡിക്കറ്റ് മെമ്പർ ഡോ. അജി സി. പണിക്കർ, മുൻ പ്രിൻസിപ്പൽ സിസ്റ്റർ ലൂർദ്, പിടിഎ വൈസ് പ്രസിഡന്റ് സാജു അഗസ്റ്റിൻ, പൂർവ വിദ്യാർഥിനി ഡോ. മുംതാസ് ഖാലിദ് ഇസ്മായിൽ, സ്റ്റാഫ് സെക്രട്ടറി രജനി ദേവി, കോളജ് ചെയർപേഴ്സൺ അഞ്ജു ടോമി തുടങ്ങിയവർ പ്രസംഗിച്ചു.