പെരുന്പാവൂർ: എംസി റോഡിൽ കാരിക്കോട് വളവിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തു. പെരുന്പാവൂരിലെയും ആലുവയിലെയും സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി.
ബുധനാഴ്ച രാത്രി 11.55നായിരുന്നു അപകടം. ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരും ഇടുക്കി ഏലപ്പാറ സ്വദേശികളുമായ ജിനേഷ് (22), കിരണ്‍ (22), ഉണ്ണി (22), ജെറിൻ (20), വിജയൻ (25) എന്നിവരാണു മരിച്ചത്. ജെറിന്റെ സഹോദരൻ ജിബിൻ (24), അപ്പു (സുജിത്-22) എന്നിവർക്കാണു പരിക്കേറ്റിരുന്നത്.