പത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷവും 13,308 ഒഴിവുകൾ. 25,316 അപേക്ഷകളാണ് സപ്ലിമെന്ററി അലോട്ട്മെന്റിനായി ലഭിച്ചിരുന്നത്. 24,273 സീറ്റുകളുണ്ടായിരുന്നതിൽ 10,965 ലേക്കാണ് അലോട്ട്മെന്റ് നടന്നിരിക്കുന്നത്.
സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനു ശേഷം മറ്റു ക്വോട്ടകളിൽ പ്രവേശനം നേടിയ 399 അപേക്ഷകളും സ്കൂളുകളിൽനിന്നു വെരിഫിക്കേഷൻ നടത്താത്ത 161 അപേക്ഷകളും മാറ്റിവച്ച ശേഷമായിരുന്നു അലോട്ടമെന്റ്. ഒഴിവുകളിൽ 13,304 സീറ്റുകളും ജനറൽ വിഭാഗത്തിന്റേതാണ്. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. പിന്നീടുള്ള നാല് ഒഴിവുകൾ സംവരണ വിഭാഗങ്ങളിൽ വിവിധ ജില്ലകളിലായാണ്.
ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് പത്തനംതിട്ടയിലാണ് 2,727 സീറ്റുകളാണ് ബാക്കിയുള്ളത്. 40 അപേക്ഷകൾ മാത്രമേ പത്തനംതിട്ടയിൽ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുണ്ടായിരുന്നുള്ളൂ. 40 പേർക്കും അലോട്ട്മെന്റായി. തിരുവനന്തപുരത്ത് അഞ്ച് സീറ്റുകളാണ് ഒഴിവുള്ളത്.
മറ്റു ജില്ലകളിലെ ഒഴിവുകൾ: കൊല്ലം - 432, ആലപ്പുഴ - 1544, കോട്ടയം - 1893, ഇടുക്കി - 1341, എറണാകുളം - 1352, തൃശൂർ - 748, പാലക്കാട് - 188, കോഴിക്കോട് - 123, മലപ്പുറം - 28, വയനാട് - 324, കണ്ണൂർ - 1712, കാസർഗോഡ് - 1391.