തിരുവനന്തപുരം: എൻജിനിയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഈ അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് /ആർക്കിടെക്ചർ കോളജുകളിലേക്കുള്ള അവസാന അലോട്ട്മെന്റാണ്. ഈ ഘട്ടത്തിൽ സ്വാശ്രയ ഫാർമസി കോളജുകളിലെ ബിഫാം കോഴ്സിൽ സർക്കാരിനു ലഭ്യമായ സീറ്റുകളിലേക്കു കൂടി അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. എന്നാൽ, ഫാർമസി കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭ്യമാക്കിയിട്ടില്ലാത്ത ഏതാനും ഫാർമസി കോളജുകളെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
മൂന്നാംഘട്ട അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്നു വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നന്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രകാരം പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ഇന്നു മുതൽ 25 വരെ ഓണ്‍ലൈൻ പേമെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയശേഷം 25നു വൈകുന്നേരം അഞ്ചിനകം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
മുൻ ഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽ നിന്നും വ്യത്യസ്തമായ അലോട്ട്മെന്റ് മൂന്നാം ഘട്ടത്തിൽ ലഭിച്ചവർ അധിക തുക പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുണ്ടെങ്കിൽ അത് ഒടുക്കിയശേഷം 25നു വൈകുന്നേരം അഞ്ചിനകം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിൽ ഡാറ്റാ ഷീറ്റ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളജ് അധികാരികൾക്കു മുന്നിൽ ഹാജരാക്കണം.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക (ബാധകമെങ്കിൽ) ഒടുക്കി കോളജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാക്കുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക്
മൂന്നാം ഘട്ടത്തിൽ സ്വകാര്യ സ്വാശ്രയ ആർകിടെക്ചർ കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ നിർബന്ധമായും പ്രവേശനം നേടണം. അല്ലാത്തപക്ഷം അനാവശ്യ ഓപ്ഷനുകൾ നൽകിയതിനു 50,000 രൂപ പിഴ നൽകാൻ ബാധ്യസ്ഥരാണ്. കൂടാതെ ഇവർ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കിയിട്ടുള്ള ഫീസ് തിരികെ നൽകുന്നതല്ല.
മൂന്നാം ഘട്ട അലോട്ട്മെന്റിൽ സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ആർക്കിടെക്ചർ കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ പിന്നീടുള്ള ഓണ്‍ലൈൻ അലോട്ട്മെന്റുകളിൽ എൻജിനിയറിംഗ് കോഴ്സുകളിലേക്ക് പരിഗണിക്കുന്നതല്ല. ഫോണ്‍ : 0471-2339101, 102, 103, 104, 2332123. വെബ്സൈറ്റ്: www.cee.kerala.gov.in.