കോതമംഗലം: മഹാന്മാരെപ്പോലെ ആദരിക്കപ്പെടേണ്ട വ്യക്തിത്വത്തിനുടമയാണ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെന്നു കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നവതി ആഘോഷം കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരുമാനമെടുത്താൽ പ്രതിബന്ധങ്ങളെ തരണം ചെയ്തു നടപ്പാക്കാനുള്ള ഇച്ഛാശക്തി കാട്ടുന്ന വ്യക്തിത്വമാണ് അദ്ദേഹം. ഒരുപാടു നന്മപ്രവൃത്തികൾക്കു നേതൃത്വം കൊടുക്കുന്നു. ശ്രേഷ്ഠ ബാവയ്ക്കും യാക്കോബായസഭയ്ക്കും കത്തോലിക്കാസഭയുടെയും കോതമംഗലം രൂപതയുടെയും പ്രാർഥനയും മംഗളങ്ങളും അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അങ്കമാലി ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണു ശ്രേഷ്ഠ ബാവയുടെ തൊണ്ണൂറാം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഡോ. ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.
ഡോ. സിറിയക് തോമസ് നവതി സന്ദേശം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ, യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ, ഡോ. ടോണി ഫെർണാണ്ടസ് എന്നിവർ നിർവഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവ മറുപടി പ്രസംഗം നടത്തി.
മെത്രാപ്പോലീത്തമാരായ ഏലിയാസ് മാർ അത്താനാസിയോസ്, മാത്യുസ് മാർ ക്രിസോസ്റ്റം, മാത്യുസ് മാർ അന്തിമോസ്, എൽദോസ് കുന്നപ്പിളളി എംഎൽഎ, മുൻ എംഎൽഎ മാരായ ടി.യു. കുരുവിള, വി.ജെ. പൗലോസ് എന്നിവർ പ്രസംഗിച്ചു. മാത്യുസ് മാർ അഫ്രേം മെത്രാപോലിത്ത സ്വാഗതവും ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലിത്ത നന്ദിയും പറഞ്ഞു. അങ്കമാലി ഭദ്രാസനത്തിലെ ഭക്തസംഘടനകൾ ശ്രേഷ്ഠ ബാവയ്ക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. ഫാ. സാബു പാറക്കയ്ൽ, ഷെവ. സി.വൈ. വർഗീസ് എന്നിവർ നേതൃത്വം നൽകി.