കൊച്ചി: സാമൂഹ്യജീവിതത്തിന്റെ സമസ്ത തലങ്ങളേയും കൂടുതൽ മെച്ചപ്പെടുത്താൻ ഉന്നതവിദ്യാഭ്യാസത്തിനു സാധിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സീറോ മലബാർ സഭയുടെ കീഴിലുള്ള കോളജുകളിലെ അധ്യാപകരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാലയ വിദ്യാഭ്യാസഘട്ടം വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തിലും ശ്രദ്ധ പതിപ്പിക്കേണ്ട കാലഘട്ടമാണ്. മറ്റുള്ളവരെ ആദരിക്കുകയും വിവിധ ആശയങ്ങൾ അവതരിപ്പിക്കുന്നവരോടു സഹിഷ്ണുതാ മനോഭാവത്തോടെ ഇടപെടുകയും വേണമെന്നും കർദിനാൾ ഓർമിപ്പിച്ചു.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷതവഹിച്ചു. അധ്യാപനരീതികളുടെ പുതിയ തലങ്ങൾ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ഇമോഷണൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ ഡോ.ഇ.എം. തോമസ്, ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, റവ.ഡോ. ജോർജ് മഠത്തിപ്പറന്പിൽ, റവ.ഡോ. ജെയിംസ് മുളയ്ക്കൽ, പ്രഫ. അരുണ്‍ എന്നിവർ ക്ലാസുകൾ നയിച്ചു.