കൊച്ചി : രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന അവാർഡ് സിബിഐ എസ്പി നന്ദകുമാരൻ നായർക്കു നൽകുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. 2017 ലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 15ന് പുരസ്കാരം നൽകാനിരിക്കെയാണ് ഇതിനെ ചോദ്യം ചെയ്തു ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാകുന്നതുവരെ അവാർഡ് നൽകുന്നതു തടയണമെന്ന ഇടക്കാല ആവശ്യംകൂടി ഉന്നയിച്ചിരുന്നു. എന്നാൽ, പുരസ്കാരം പ്രഖ്യാപിച്ച ഘട്ടത്തിലോ പിന്നീടോ ഇതിനെ എതിർക്കാതെ ഇപ്പോൾ ഹർജിക്കാരൻ എതിർക്കുന്നതിനു ന്യായമില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി തള്ളിയത്.