തിരുവനന്തപുരം: പോലീസ് വകുപ്പിൽ വിമൻ സിവിൽ പോലീസ് ഓഫീസർ (വനിത പോലീസ് കോണ്‍സ്റ്റബിൾ), സിവിൽ പോലീസ് ഓഫീസർ എന്നീ തസ്തികകളിലേക്ക് ഈ മാസം 22ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 03.15 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന ഒഎംആർ പരീക്ഷാ സെന്ററിൽ മാറ്റം. കോട്ടയം, ആലപ്പുഴ സെന്ററുകളിലാണ് മാറ്റം.
കോട്ടയം കൂരോപ്പട സാന്താ മരിയ പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉദ്യോഗാർഥികൾ (രജിസ്റ്റർ നന്പർ 425180 മുതൽ 425479 വരെ- 300 പേർ) ളാക്കാട്ടൂരിലെ എംജിഎം എൻഎസ്എസ്എച്ച്എസിലെത്തി പരീക്ഷയെഴുതണം. അതോടൊപ്പം ഗവണ്മെന്റ് വിഎച്ച്എസ്എസ്, കടുത്തുരുത്തി സെന്ററിൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർഥികളെ (രജിസ്റ്റർ നന്പർ 716339 മുതൽ 716538 വരെ- 200 പേർ) മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂൾ എന്ന പരീക്ഷാകേന്ദ്രത്തിലേക്കു മാറ്റി.
ആലപ്പുഴയിലെ കൊടപ്പുന്ന ഗവണ്മെന്റ് ഹൈസ്കൂൾ എന്ന സെന്ററിലെ പരീക്ഷ (രജിസ്റ്റർ നന്പർ 423103 മുതൽ 423302 വരെ, 200 പേർ) നീർക്കുന്നം എസ്ഡിവി ഗവണ്മെന്റ് യുപി സ്കൂൾ എന്ന പരീക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.