കൽപ്പറ്റ: വിവരണാത്മക ഉത്തര (ഡിസ്ക്രിപ്റ്റീവ്) മൂല്യ നിർണയത്തിനും കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉടൻ കംപ്യൂട്ടർ (ഓണ്‍ സ്ക്രീൻ മാർക്കിംഗ് സിസ്റ്റം) സംവിധാനം ഏർപ്പെടുത്തുമെന്ന് പിഎസ്സി കമ്മീഷൻ അംഗം പി. ശിവദാസൻ അറിയിച്ചു.
മണിക്കൂറിൽ 10,000 വരെ ഒബ്ജക്ടീവ് ഉത്തരക്കടലാസുകൾ മൂല്യ നിർണയം നടത്താനുള്ള സംവിധാനം നിലവിൽ പിഎസ്സിയിൽ ഉണ്ട്. കൽപ്പറ്റ ജില്ലാ പിഎസ്സി ഓഫീസിൽ ഇ-ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഫീസിൽ ലഭിക്കുന്ന പേപ്പറിലുള്ള അപേക്ഷകൾ സ്കാൻ ചെയ്ത് കംപ്യൂട്ടർ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യുകയാണ് ഇ-ഓഫീസ് പ്രവർത്തനത്തിന്റെ ആദ്യപടി. പിന്നീട് അസൽ ഫയലിന്റെ കൂടെ ചേർത്ത് (അറ്റാച്ച്) മേൽ ഓഫീസിലേക്കും ഇതര ഓഫീസുകളിലേക്കും അയക്കാൻ കഴിയുന്ന വിധത്തിലാണ് ഇ-ഓഫീസ് സംവിധാനം പ്രവർത്തിക്കുന്നത്.